Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:43 pm
  • 18th April, 2024
  • Overcast Clouds
33.17°C33.17°C
  • Humidity: 66 %
  • Wind: 3.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ജോസ്.കെ.മാണിയുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്കായിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് അംഗം ആയ ജോസ്.കെ.മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാംഗമാകുന്നത്‌. ഇപ്പോൾ നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.2024 വരെയാണ് കാലാവധി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണി 96 വോട്ടുകൾക്ക് ജയിച്ചിരുന്നു. ആകെ 137 വോട്ടുകളാണ് പോൾ ചെയ്തത്. യുഡിഎഫിന് 40 വോട്ടു കിട്ടി. ഒരെണ്ണം അസാധുവായി.

എൽഡിഎഫിലേക്കു വന്നതിനെത്തുടർന്ന് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. 

Readers Comment

Add a Comment