Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഖാദി ബോർഡ് വൈസ് ചെയർമാൻ ആയതിൽ അഭിമാനമെന്ന്സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജൻ അപ്രധാന തസ്തിക തന്ന് ഒതുക്കി എന്ന അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 69-ാം ജന്മദിനത്തിലാണ് ഖാദി ബോർഡ് ചെയർമാനായി പി. ജയരാജൻ ചുമതലയേറ്റത്.ബോർഡ് കോർപ്പറേഷൻ അധ്യക്ഷന്മാരെ തീരുമാനിച്ചപ്പോൾ താരതമ്യേന അപ്രധാനമായ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ പദവിയാണ് സിപിഎം സംസ്ഥാന നേതൃത്വം പി. ജയരാജനെ പോലെ സംസ്ഥാനത്തെ പ്രധാന നേതാവിനായി മാറ്റിവച്ചതെന്ന ആക്ഷേപം നിലനിൽക്കവേയാണ് പ്രതികരണം . കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാനായാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജനെ മാറ്റിയത്. എം.വി. ജയരാജനു പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. കെ. മുരളീധരനോട് തോറ്റതോടെ പിന്നീട് ഇതുവരെ സി.പി.എം. സംസ്ഥാന സമിതി അംഗമെന്ന ചുമതലയിൽ മാത്രമാണ് ജയരാജന്റെ പ്രവർത്തനം. സി.പി.എം. സഹയാത്രിക ശോഭനാ ജോർജായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സൺ. ഇത്തവണ ചെറിയാൻ ഫിലിപ്പിനെയായിരുന്നു പാർട്ടി ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ സിപിഎം ബന്ധമുപേക്ഷിച്ച് ചെറിയാൻ കോൺഗ്രസിലേക്ക് പോയതോടെയാണ് ജയരാജന് നറുക്ക് വീണത്.
23.71°C








