Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 12:37 am
  • 17th April, 2024
  • Scattered Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതി ഡിസംബർ 22 ലേക്ക് മാറ്റി. കേസ് ഇന്നു പരിഗണിച്ചില്ല.നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള ആറു പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ഹാജരാകണമെന്നായിരുന്നു ഉത്തരവ്.   മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമേ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എല്ലാ പ്രതികളും ഇന്ന് ഹാജരാകാനാണ് ഉത്തരവിട്ടിരുന്നത്. വിചാരണാ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു നടപടി.. പ്രതികള്‍ ഹാജരായാല്‍ കുറ്റപത്രം ഇന്നുതന്നെ വായിച്ചുകേള്‍പ്പിക്കുമായിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യം പ്രതികളുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു.2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

 

Readers Comment

Add a Comment