Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:46 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികള്‍ കണ്ടെത്തണമെന്നും കെ റെയില്‍ പദ്ധതിയില്‍ ഭീമമായ അഴിമതിയാണ്  ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കെ റെയില്‍ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരു ലക്ഷം കോടിയില്‍ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നില്‍ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരില്‍ കോടികള്‍ കമ്മീഷന്‍ പറ്റാന്‍ ആണ് ശ്രമം. സാര്‍വത്രിക അഴിമതി ആണ് ലക്ഷ്യം. പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങള്‍, പലിശ, കണ്‍സ്സള്‍ട്ടന്‍സി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സര്‍ക്കാരിന് ഇല്ല. പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം. കെ റെയില്‍ പദ്ധതിക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ തയാറാവണം. വികസനത്തിന് മുന്‍ഗണന ക്രമം നല്‍കി പദ്ധതികള്‍ നടപ്പാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Readers Comment

Add a Comment