Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുന്നാക്ക സംവരണം ; നിലവിലുള്ളവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ; അപലപിച്ച് എൻഎസ്എസ്
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ നിലവിലുള്ളവരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മുന്നാക്ക സംവരണം സംബന്ധിച്ച് വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചു.വിഷയത്തെ വൈകാരികമായി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നോക്ക സംവരണത്തിൻ്റെ ഭാഗമായ സാമൂഹ്യ സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.എന്നാൽ സംവരണത്തിൽ എതിർപ്പ് ശക്തമാക്കി എൻഎസ്എസ് രംഗത്തെത്തി. നിലവിൽ നടക്കുന്ന സർവേ ആർക്കോ വേണ്ടിയുള്ള പ്രഹസനമാണെന്ന് എൻഎസ്എസിന്റെ മുഖപത്രത്തിൽ ലേഖനം. സർവേ ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണെന്നും സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. എൻഎസ്എസിന്റെ ആവശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തൽ അപലപനീയമാണ്. കമ്മിഷൻ നിലപാട് പുനഃപരിശോധിച്ച് സെൻസസ് എടുക്കുന്ന രീതിയിൽ സർവേ പൂർത്തിയാക്കണമെന്ന് എൻഎസ്എസ് മുഖപത്രത്തിൽ ആവശ്യപ്പെടുന്നു.
23.71°C








