Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:27 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ നടക്കുന്ന പുനഃസംഘടന നിർത്തിവയ്ക്കണമെന്ന  ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും ,പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവർത്തനത്തിലുള്ള അതൃപ്തിയും ഉമ്മൻചാണ്ടി അറിയിക്കുമെന്നാണ് വിവരം.  കെ.സി വേണു​ഗോപാലിന്റെ ഇടപെടലുകളിലുള്ള അതൃപ്തിയും രേഖപ്പെടുത്തും. എ ഗ്രൂപ്പിന്റെ നിലപാടായിട്ടാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറയാൻ സാധ്യതയുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഈ തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. .

Readers Comment

Add a Comment