Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:56 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിന് അനുമതി നൽകിയ വനംവകുപ്പിന്റെ വിവാദ ഉത്തരവ് വൻ പ്രതിഷേധത്തിനൊടുവിൽ മന്ത്രിസഭാ യോഗം റദ്ദാക്കി. ഉത്തരവിറക്കിയ സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. ഉദ്യോഗസ്ഥതല ഇടപെടലുകൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അജൻഡയിൽ ഉൾപ്പെടുത്താതെയാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്. വിവാദം സംബന്ധിച്ചു നിയമസഭയിലോ പുറത്തോ ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയം അവതരിപ്പിച്ചത്. സംസ്ഥാനാന്തര വിഷയമായതിനാൽ ഉത്തരവു മന്ത്രിസഭ തന്നെ റദ്ദാക്കണമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. തുടർന്നാണ് മന്ത്രിസഭ അറിയാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനും അന്വേഷണം നടത്താനും തീരുമാനിച്ചത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മന്ത്രിസഭാ യോഗത്തിൽ ഇല്ലായിരുന്നു.

മരംമുറിക്കാൻ കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോർഡിന്റെയും അനുമതി ആവശ്യമാണെന്നു സുപ്രീം കോടതിയിൽ കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാനാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുംമുൻപ് മന്ത്രിസഭയുടെ അനുമതി വാങ്ങണമെന്നു കേരള റൂൾസ് ഓഫ് ബിസിനസിലുമുണ്ട്. ഇതു രണ്ടും ലംഘിച്ചുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കാത്തതിനാലാണ് റദ്ദാക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ മാസം അഞ്ചിനാണ് വിവാദ ഉത്തരവ് ഇറങ്ങിയത്.

Readers Comment

Add a Comment