Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:11 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലാവസ്ഥ വ്യതിയാനം അതീവ ഗൗരവമായി സർക്കാർ കാണുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.കാലാവസ്ഥ വ്യതിയാനത്തിൻറെ അപകടങ്ങൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പി സി വിഷ്‌ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കാലാവസ്ഥ ആക്ഷൻ പ്ലാൻ കരട് റിപ്പോർട്ട് 2018ൽ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടും അത് അംഗീകരിച്ച് കേന്ദ്രത്തിന് നൽകിയില്ലെന്നും ആക്ഷൻ പ്ലാൻ നടപ്പിലാക്കിയിരുന്നെങ്കിൽ പെട്ടിമുടി, കൂട്ടിക്കൽ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും പി സി വിഷ്‌ണുനാഥ് എംഎൽഎ വിമർശിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ദുരന്തനിവാരണ അതോറിറ്റി മാറിയെന്നും പി സി വിഷ്‌ണുനാഥ് ആരോപിച്ചു.പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചില ശാസ്‌ത്രജ്ഞർ കേരളത്തിലെ തീരദേശ ജില്ലകളുടെ ചില ഭാഗങ്ങൾ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെയാണ് കേരള സർക്കാർ കാണുന്നത്.

സാമ്പത്തികവളർച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പദ്ധതിയാണ് സർക്കാരിനുള്ളത്. ദുരന്താഘാതം താങ്ങാൻ ശേഷിയുള്ള നവകേരള നിർമിതിയാണ് സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യം. 2018ലും 2019ലും ഉണ്ടായ പ്രകൃതിദുരന്തങ്ങൾ സർക്കാരിൻറെ ഏതോ നടപടികൾ കാരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അടിസ്ഥാനരഹിതം മാത്രമല്ല, അശാസ്‌ത്രീയവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് വേണ്ടതൊന്നും റീബിൽഡ് കേരള ചെയ്‌തില്ല. കാലാവസ്ഥ വ്യത്യയാനങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തര ആക്ഷൻ പ്ലാൻ വേണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം എന്ന് പറയുന്ന സർക്കാരാണ് സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇത് ശരിയായ സമീപനമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Readers Comment

Add a Comment