Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ അണക്കെട്ടിൽ സർക്കാർ നിലപാട് നിയമസഭയിൽ വ്യക്തമാക്കി മന്ത്രി കെ.കൃഷ്‌ണൻകുട്ടി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നത് തന്നെയാണ് സർക്കാർ നിലപാടെന്നും സുപ്രീം കോടതിയിൽ നിലപാട് പല തവണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി ധാരണയുണ്ടാക്കാൻ ഡിസംബറിൽ മുഖ്യമന്ത്രി തല ചർച്ച നടത്തുമെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.നിലവിലുള്ള അണക്കെട്ടിന് 366 മീറ്റർ താഴെ പെരിയാർ ടൈഗർ റിസർവിലാണ് പുതിയ അണക്കെട്ട് നിർമിക്കാൻ ആലോചിക്കുന്നത്. പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി വേണമെന്നും അതിനായി പരിസ്ഥിതിഘാത പഠന നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു വേണ്ടിയായിരുന്നു മന്ത്രി കെ.കൃഷ്‌ണൻ കുട്ടിയുടെ മറുപടി.മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് കേരളത്തിലെ മന്ത്രിമാർ അറിഞ്ഞതായി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എവിടെയും പറഞ്ഞതായി അറിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമവിരുദ്ധമായത് കൊണ്ടാണ് മരംമുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചതെന്നും വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Readers Comment

Add a Comment