Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ കേരളത്തിലെ സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദനെതിരെ നടത്തിയ വ്യക്തി അധിക്ഷേപം കോൺഗ്രസിന്റെ രാഷ്ട്രീയ നെറികേടാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇതിൽ പ്രതികരിക്കണം. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫ് ഉപതെരഞ്ഞടുപ്പിന്റെ പ്രചാരണ രംഗത്ത് കളം  നിറഞ്ഞപ്പോൾ പാലാ ഉപതിരഞ്ഞെടുപ്പ് തോൽവി ആവർത്തിക്കുമെന്ന ഭീതിയിൽ വിറളിപൂണ്ടാണ് ഇത്തരം വ്യക്തിഹത്യകളിലേക്ക് യു.ഡി.എഫ് തിരിയുന്നത്.

ഇടതുപക്ഷ ഭരണത്തിനെതിരെ അരോപണങ്ങൾ പോലും ഉന്നയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ  രാഷ്‌ട്രീയം പറയാതെ കേവലം വ്യക്തി പരമായ ആരോപണങ്ങളിലേക്ക് തരംതാഴുകയാണ് യു.ഡി.എഫ് എന്നും കേരളത്തിലെ  പ്രബുദ്ധ ജനത ഇത് തിരിച്ചറിയുമെന്നും ഇതിനെതിരായ വിധിയെഴുത്തായിരിക്കും ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നതെന്നും ഡി.വൈ.എഫ്.ഐ  പ്രസ്താവനയിൽ പറഞ്ഞു.

Readers Comment

Add a Comment