Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:27 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെറിയാൻ ഫിലിപ്പ്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെറിയാൻ ഫിലിപ്പ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് പറഞ്ഞത്.കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. തന്റെ തീരുമാനം കോൺഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്താനാണ്. തറവാട്ടിലേക്ക് പോകാൻ ഒരു പ്രയാസവുമില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കോൺഗ്രസിൽ താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. കോൺഗ്രസിൽ തനിക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള സാഹചര്യമുണ്ടായിരുന്നു. സിപിഐഎമ്മിൽ അതുണ്ടായിരുന്നില്ല. അവിടെ താൻ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി. കുടിലമായ വിഭാഗീയതയെ കുറിച്ച് എഴുതിയാൽ എ.കെ.ജി സെന്ററിൽ പ്രവേശിപ്പിക്കില്ല. മരണം വരെയും രാഷ്ട്രീയ ജീവിയാകാൻ സിപിഐഎം സഹവാസം ശരിയല്ലെന്ന് മനസ്സിലായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് 20 വർഷം പാർട്ടിയിൽ നിന്ന് വിട്ടുനിന്നെങ്കിലും കോൺഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ട സാഹചര്യത്തിൽ ചെറിയാന്റെ മടങ്ങിവരവ് പാർട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാൻ കോൺഗ്രസിലേക്ക് തിരികെ വരുന്നതിൽ പാർട്ടിയിലെ എല്ലാവരും സന്തോഷിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കോൺഗ്രസിലാണ് ഉള്ളതെന്നും ആന്റണി പറഞ്ഞു.

Readers Comment

Add a Comment