Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:12 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് തുടർച്ചയായി ഇന്ധനവിലയും പാചകവാതകവിലയും വർധിപ്പിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. ഓരോ പ്രദേശങ്ങളിലെയും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഗ്രാമങ്ങളിലും താലൂക്കുകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി.

മൂന്ന് ദിവസം നീണ്ടുനിന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ നടപടിയായാണ് ഇന്ധനവില ഉയരുന്നത്. എണ്ണയ്ക്കും, പാചക വാതകത്തിനുമുള്ള വിലവർധനവ് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.വാക്‌സിൻ സൗജന്യമാണെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. പെട്രോൾ, ഡീസൽ വിലവർധനവിലൂടെ ജനങ്ങളിൽ നിന്ന് പണം ഈടാക്കുകയാണെങ്കിൽ എങ്ങനെ സൗജന്യമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി ചോദിക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിനും സിപിഎം പിന്തുണ അറിയിച്ചു. കർഷകസമരത്തിന് നവംബർ 16ന് ഒരു വർഷം പൂർത്തിയാകുകയാണ്. ഇതിനോടനുബന്ധിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.

Readers Comment

Add a Comment