Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:05 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ  വിഷയത്തിൽ ഇപ്പോഴുള്ളത് ചിലരുടെ അപവാദ  പ്രാചരണങ്ങളെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ചിലർ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.. 

മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനിടെ അടിയന്തര നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ മലയാളികൾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റുമായി രംഗത്തെത്തിയിരുന്നു. ഒറ്റ ദിവസംകൊണ്ട് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം കമന്റുകളാണ് നിറഞ്ഞത്. ‘സേവ് കേരള’യാണ് മിക്കവരും ഉയർത്തിയിരിക്കുന്നത്. വെള്ളം എടുത്തോളൂ എന്നും ജീവൻ എടുക്കരുതെന്നും പറഞ്ഞവരുണ്ട്. മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നു.ഇത്തരം പ്രചരണങ്ങൾ ആളുകളിൽ ഭീതി പരത്തുന്നു. 
തമിഴ്‌നാട് നല്ല രീതിയിൽ സഹകരിക്കുന്ന സംസ്ഥാനമാണ്. പ്രശ്‌നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment