Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജ ചെമ്പോല നിർമിച്ചത് സി.പിഎമ്മിന് വേണ്ടിയെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. മോൻസൺ മാവുങ്കലും സി.പി.എം പ്രവർത്തകരും ചേർന്നാണ് വ്യാജ ചെമ്പോല നിർമിച്ചത്. അവർ തന്നെയാണ് സ്വപ്‌നയുടെ ശബ്‌ദരേഖയും പുറത്ത് വിട്ടത്.പിണറായി വിജയൻ എല്ലാ ജില്ലകളിലും നടത്തിയ പ്രസംഗത്തിലെ പ്രധാന വിഷയം തന്നെ ചെമ്പോലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയുടെ യഥാർഥ അവകാശികൾ വേറെയാണന്ന ശകതമായ വാദമാണ് ഉന്നയിച്ചത്. വ്യാജ ചെമ്പോല ഉപയോഗിച്ചാണ് ശബരിമലയെ തകർക്കാൻ ശ്രമിച്ചത്. നിയമസഭയിൽ കളളം പറഞ്ഞത് കൊണ്ട് കാര്യമില്ല.ബി.ജെ.പിയ്ക്കെ‌തിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Readers Comment

Add a Comment