Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺ​ഗ്രസിൽ നിന്ന് ഇനിയും പുറത്തുപോകാൻ കുറേ പേരുണ്ടെന്ന് കെ മുരളീധരൻ എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോൻസൺ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണം. കോഴിക്കോട്ടെ പ്രളയ ധനസഹായ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം. കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. കോൺഗ്രസുകാരെ സംശയത്തിൻറെ നിഴലിൽ നിർത്തി കാര്യം നേടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ല.മോൻസണ് പാസ്പോർട്ട് ഇല്ലെന്ന് കേട്ട പാതി പൊലീസ് വിശ്വസിച്ചുവെന്നും ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എഡിജിപി ശ്രീജിത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Readers Comment

Add a Comment