Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:11 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നഗരസഭയിൽ വീട്ടുകരം തട്ടിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ബിജെപി. സംഭവവുമായി ബന്ധപ്പെട്ട് 11 നഗരസഭ ഉദ്യോഗസ്ഥർ സംശയത്തിൻറെ നിഴലിലാണെന്നും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും ബിജെപി കക്ഷി നേതാവ് എം.ആർ ഗോപൻ പറയുന്നു.തിരുവനന്തപുരം നഗരസഭയിൽ 40 ലക്ഷത്തിൻറെ അഴിമതിയെന്ന് ബിജെപിനേമം, ഉള്ളൂർ, ആറ്റിപ്ര എന്നിവിടങ്ങളിലെ നഗരസഭ ഉദ്യോഗസ്ഥർ 40 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നും എന്നാൽ വലിയൊരു അഴിമതി നടന്നിട്ടും ശിക്ഷ സസ്പെൻഷനിൽ മാത്രം ഒതുക്കിയെന്നും ബിജെപി ആരോപിക്കുന്നു.ഇടതുപക്ഷ ജീവനക്കാരുടെ സംഘടന ഇടപെട്ട് സസ്പെൻഷനിലായവരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. അഴിമതിയിൽ പൊലീസ് അന്വേഷണം വേണമെന്നും ആരോപണ വിധേയരായവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അടച്ച നികുതിപണം നഗരസഭയിൽ എത്താത്തവർക്കായി ഹെൽപ് ഡെസ്‌ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ആവശ്യം ചർച്ചയ്ക്ക് പോലും വയ്ക്കാതെ സഭ നിർത്തിവച്ച് മേയർ പോവുകയാണുണ്ടായതെന്നും എം.ആർ ഗോപൻ ആരോപിക്കുന്നു.മേയർ വിഷയം ചർച്ചയ്ക്ക് വയ്ക്കുന്നത് വരെ രാത്രിയും പകലും നഗരസഭ കവാടത്തിൽ സമരം ചെയ്യാനാണ് തീരുമാനമെന്നും ബിജെപി കക്ഷി നേതാവ് എം.ആർ ഗോപൻ പറഞ്ഞു

Readers Comment

Add a Comment