Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമന കുഭകോണം നടത്താനുള്ള വേദിയാക്കി കേരള പി.എസ്.സിയെ പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍രവി.പ്രമുഖ മാരത്തോണ്‍ ഓട്ടക്കാരന്‍  കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സംഘടിപ്പിച്ച മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു  പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് കേരള പി.എസ്.സി. എന്നാല്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളിലൂടെയും ഇഷ്ടക്കാര്‍ക്ക് നല്‍കിയ മാര്‍ക്ക് ദാനത്തിലൂടെയും പി.എസ്.സിയുടെ സര്‍വ്വ വിശ്വാസ്യതയും ഇടതുസര്‍ക്കാര്‍ തകര്‍ത്തു. അനുഭാവികള്‍ക്ക് ജോലി നല്‍കുന്നതിലൂടെ സി.പി.എമ്മിന്റെ സഹരണസ്ഥാപനമാക്കി പി.എസ്.സിയെ മാറ്റി , കേരളത്തിലെ 35 ലക്ഷത്തിലധികം തൊഴിലന്വേഷികളെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിനെതിരെയുള്ള ജനവിധിയായിരിക്കും വട്ടിയൂര്‍ക്കാവിലും സംഭവിക്കാന്‍ പോകുന്നതെന്നും തമ്പാനൂര്‍ രവി കൂട്ടി ചേർത്തു.

Readers Comment

Add a Comment