Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. പിതാവ് ഉയർത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണ്. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെ ചൂണ്ടിക്കാട്ടുകയും ജാഗ്രതാനിർദേശം നൽകുകയുമാണ് അദ്ദേഹം ചെയ്‌തതെന്നാണ് ജോസിൻറെ പ്രസ്താവന.സാമൂഹ്യതിന്മകൾക്കെതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്‌ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനിൽപ്പ് ലഹരിമാഫിയകൾക്കെതിരെയും രൂപപ്പെടണം.അതിന്, സഹായകരമായ ആഹ്വാനത്തിൻറെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ കേരളത്തിൻറെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകർക്കാൻ ശ്രമിക്കുന്നത്. അത് എതിർക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിൻറെ പൊതുവായ താത്‌പര്യങ്ങൾക്ക് വിപരീതമാണ്.മയക്കുമരുന്ന് കേരളീയ സമൂഹത്തിൻറെ ഏറ്റവും വലിയ ഭീഷണിയാണെന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം നിലനിർത്താൻ നാമെല്ലാം കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.
24.52°C








