Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:19 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് നേതാക്കൾ സ്വന്തമായി ഫ്‌ളക്‌സ് വയ്‌ക്കുന്നതിന് നിരോധനം. പാർട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ബോർഡുകൾ സ്ഥാപിക്കേണ്ടതെന്നും കെപിസിസി . പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇൻസെന്റീവെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. 

പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കല്ല്യാണ മരണ വീടുകളിൽ ആദ്യാവസാനം സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പാർട്ടി പരിപാടികൾക്കായി പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റികളുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ എന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. കെ.സുധാകരന്റെ കൂടി അംഗീകാരം ലഭിച്ചതിന് ശേഷം ഇന്ന് വൈകിട്ടോടെ ഇത് സംബന്ധിച്ച അന്തിമ രൂപരേഖ പുറത്തിറങ്ങുമെന്നാണ് വിവരം.ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ വിലയിരുത്തും. കടലാസിൽ മാത്രമുള്ള ബൂത്ത് കമ്മിറ്റികൾ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിസിസി പ്രസിഡന്റുമാർ വിലയിരുത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം.

Readers Comment

Add a Comment