Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടി.പി ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും നിയമപോരാട്ടത്തിലേക്ക്. 2014ലെ വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ ഒക്ടോബർ അഞ്ചിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും കാസർകോട് മുൻ ഡിസിസി പ്രസിഡൻറുമായ അഡ്വ. സി.കെ ശ്രീധരൻ തനിക്ക് ആരോഗ്യ കാരണങ്ങളാൽ തുടരാനാകില്ലെന്നറിയിച്ച് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി. പകരം ഡൽഹിയിൽ നിന്ന് കപിൽ സിബലിനെയോ മറ്റ് വിദഗ്‌ദരായ അഭിഭാഷകരെയോ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ രമ എംഎൽഎ സർക്കാരിനെ ഉടൻ സമീപിക്കും.

ടിപി കേസിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണ സംഘാംഗങ്ങൾക്കും യുഡിഎഫ് സർക്കാരിനും എതിരെ നിരന്തരം ആഞ്ഞടിച്ച അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ രമയുടെ ആവശ്യം അംഗീകരിക്കുമോ എന്നതിലാണ് ആകാംക്ഷ. അന്ന് പ്രതികൾക്കായി കോടതിയിൽ വാദിച്ച കെ.ഗോപാലകൃഷ്ണക്കുറുപ്പാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ. അദ്ദേഹത്തിൻറെ നിലപാടും കേസിൽ നിർണായകമാണ്.അന്ന് വിചാരണക്കോടതി വെറുതെവിട്ട പി.മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണിപ്പോൾ. അന്നു പ്രതിഭാഗത്തായിരുന്നവരെല്ലാം ഇപ്പോൾ കൂട്ടത്തോടെ സർക്കാരിൻറെ ഭാഗമായതോടെ അപ്പീൽ കേസിൻറെ നടത്തിപ്പിൽ സർക്കാർ തന്ത്രപരമായ പിന്നോട്ടുപോക്കിന് ഒരുങ്ങിയേക്കുമെന്ന ആശങ്കയിലാണ് രമയും സിപിഎം വിട്ട് ടിപി രൂപം നൽകിയ ആർഎംപി എന്ന പാർട്ടിയും.

Readers Comment

Add a Comment