Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:08 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അർജുൻറെ നിയമനത്തിൽ ഇടപെട്ടിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അത് യൂത്ത് കോൺഗ്രസിൻറെ ആഭ്യന്തര പ്രശ്നമാണ്. പുറത്ത് നിന്നുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ല. ദേശീയ വക്താക്കൾ അതിന് മറുപടി പറയട്ടെ. വിവാദം തന്നെ നേരിട്ട് ബന്ധപ്പെടുത്താനുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് സംശയിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു.അതേസമയം മെറിറ്റ് അടിസ്ഥാനമാക്കിയായിരുന്നു യൂത്ത് കോൺഗ്രസ് വക്താവായുള്ള നിയമനമെന്ന് അർജുൻ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. ആരുടെ എതിർപ്പ് കൊണ്ടാണ് നിയമനം മരവിപ്പിച്ചതെന്ന് അറിയില്ല. ദേശീയ നേതൃത്വം നടത്തിയ ക്യംപയിനിൽ പങ്കെടുത്തിരുന്നു. അങ്ങനെയാണ് വക്താവായി തെരഞ്ഞെടുത്തതെന്നും അർജുൻ പറഞ്ഞു.യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി. വി ശ്രീനിവാസാണ് ദേശീയ ചുമതലയുള്ള സംസ്ഥാന വ്യക്താവായി അർജുനെ നിയമിച്ചത്. ഇപ്പോൾ ദേശീയ നേതൃത്വം ഇടപെട്ട് അർജുൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനമാണ് തടഞ്ഞത്.യൂത്ത് കോൺഗ്രസിൽ ഈ നിയമനത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പുതിയ നിയമനങ്ങളിൽ സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കിയെന്നാണ് വിമർശനം ഉയർന്നിരുന്നത് .

Readers Comment

Add a Comment