Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന മുസ്ലിം ലീഗ് നിർദ്ദേശം ഹരിത തളളി. പരാതി പിൻവലിക്കുമെന്ന് വ്യക്തമാക്കി ലീഗ് നേതൃത്വം വാർത്താക്കുറിപ്പിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും ഹരിത ഇത് പാലിക്കാത്ത സാഹചര്യത്തിൽ തുടർ നടപടികളെന്ത് വേണമെന്ന കാര്യത്തിൽ ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ലൈംഗീക അധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിലാണ് ഹരിത.
ഫലത്തിൽ ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം കഴിഞ്ഞയാഴ്ച ഇറക്കിയ വാർത്താക്കുറിപ്പ് പരിഹാസ്യമായി.ഈ സാഹചര്യത്തിൽ വിഷയം ഉടൻ ചേരാനിരിക്കുന്ന ഉന്നതാധികാര സമിതിയിൽ ചർച്ച ചെയ്യാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സമവായ ചർച്ചകളെത്തുടർന്ന് എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീർ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിൽ ഹരിത നേതാക്കൾ ഉറച്ച് നിൽക്കുകയാണ്.
23.84°C








