Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് വിടാനൊരുങ്ങി പി എസ് പ്രശാന്ത്. പരസ്യ പ്രതികരണത്തിന്റെ പേരിൽ പാർട്ടി സസ്‌പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോൺഗ്രസിലെ പ്രശ്‌നങ്ങൾ സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകി. കെ സി വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് കത്തിൽ പറയുന്നു. കേരളത്തിലെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ വേണുഗോപാലാണെന്നും, കെ സി വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും കത്തിൽ പരാമർശമുണ്ട്.

പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം, താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ രംഗത്തെത്തി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകൾ അറിയിച്ചു.

Readers Comment

Add a Comment