Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചി: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ ഇന്ന് എറണാകുളത്തെ യോഗം ചേർന്ന് ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംഘടന രൂപീകരിച്ചു പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്ന, സമാധാനവും സ്ഥിര വികസനവും ആഗ്രഹിക്കുന്ന രാഷ്ട്രീയം തൊഴിലാക്കാത്തവരുടെ സംഘടന എന്നതാണ് ഇവർ മുന്നോട്ടു വെക്കുന്ന ആശയം. മഹാകവി ജി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . കെപിസിസി വൈസ് പ്രസിഡൻറ് ശ്രീ വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . മൂല്യച്യുതികൾക്കും, ഭരണരംഗത്തെ അഴിമതികൾക്കും, പ്രകൃതി ചൂഷണങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു . ഡെമോക്രാറ്റിക് പാർട്ടിയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് ശ്രീ ഹൈബി ഈഡൻ എം പി നിർവഹിച്ചു. അഡ്വക്കേറ്റ് പി എസ് സുനിൽ, ശ്രീ ആറ്റിങ്ങൽ ശ്രീവത്സൻ, ശ്രീ ടി പി നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
23.71°C








