Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോണ്‍ഗ്രസ് വനിതാ നേതാവ് ഷാഹിദാ കമാല്‍ വനിതാ കമ്മിഷനില്‍ അംഗത്വം നേടിയത് വ്യാജ വിദ്യാഭ്യാസ രേഖ കാണിച്ചെന്ന് ആരോപണം. 2009 ലും 2011 ലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ സത്യവാങ്മൂലങ്ങളില്‍ താന്‍ ബികോം ബിരുദധാരിയാണെന്നാണ് ഷാഹിദ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഷാഹിദ പറയുന്ന കാലയളവില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്ന്  ഹാഷിദ ബീവി എന്ന വിദ്യാര്‍ത്ഥിനി ബിരുദ പരീക്ഷ പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാലയില്‍ നിന്നുള്ള വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

1987- 1990 കാലയളവിലാണ് താന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നതെന്നും 1990 ല്‍ ബിരുദം നേടിയെന്നുമാണ് ഷാഹിദയുടെ അവകാശവാദം. അതേസമയം, ആ വര്‍ഷം ആ പേരില്‍ ഒരു വിദ്യാര്‍ത്ഥി കേരള സര്‍വകലാശയില്‍ നിന്ന് ബികോം ബിരുദം നേടിയിട്ടില്ല. ചടയമംഗലത്തും കാസര്‍കോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഇലക്ഷന്‍ കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തിലെ അവകാശവാദം തന്നെയാണ് പിന്നീട് വനിതാ കമ്മിഷന്‍ അംഗത്വത്തിന് അപേക്ഷിക്കുമ്പോഴും ഷാഹിദ സമര്‍പ്പിച്ചത്. സത്യസന്ധതയും ധര്‍മ്മനീതിയും ലംഘിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെയും സര്‍ക്കാരിനെയും ഷാഹിദ കബളിപ്പിച്ചു എന്നാണ് വിജിലന്‍സിനു ലഭിച്ചിരിക്കുന്ന പരാതി.

വനിതാ കമ്മിഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതു സംബന്ധിച്ച് നേരത്തേ നിരവധി പരാതികള്‍ ഉയരുകയും ഇക്കാര്യം പൊലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു. അതേസമയം, ബി.കോം പൂര്‍ത്തിയാക്കി എന്നാണ് താന്‍ സത്യവാങ്മൂലങ്ങളിലും വനിതാ കമ്മിഷന്‍ അധ്യക്ഷയാകാനുള്ള അപേക്ഷയിലും കാണിച്ചിരുന്നത് എന്നാണ് ഷാഹിദ ഇപ്പോള്‍ പറയുന്നത്. ബിരുദ യോഗ്യതാ വിവാദം മൂര്‍ച്ഛിച്ചാല്‍ ഷാഹിദയ്ക്ക് കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നേക്കും.

Readers Comment

Add a Comment