Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:44 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസിൽ മൂന്നാമതൊരു ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള വി ഡി സതീശന്റെയും കെ സുധാകരന്റെയും നീക്കങ്ങൾ പാളി. ഡിസിസി അധ്യക്ഷപട്ടികയിൽ അതൃപ്തിയെന്ന് രാഹുൽഗാന്ധി. വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കില്ലെന്നും പട്ടികയിൽ പിന്നാക്ക പ്രാതിനിധ്യമില്ലെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാണിച്ചു. പട്ടികയിൽ അതൃപ്തിയറിയിച്ച രാഹുൽ പട്ടിക പുനഃപരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളുടെ അനുയായികളെ പുറത്താക്കേണ്ടിവരും. അത്‌ പ്രതിപക്ഷ നേതാവിനും കെ സുധാകരനും വലിയ വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. അതുകൊണ്ട് തന്നെ രാഹുലിന്റെ ഈ അതൃപ്തി കോൺഗ്രസ്സിൽ പുതിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കോൺഗ്രസിൽ കാലങ്ങളായി തുടരുന്ന പിളർപ്പ് വീണ്ടും വ്യക്തികളിലൂടെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തികൾക്കും ഓരോ മുന്നണിയെന്ന രൂപത്തിലാണ് കോണ്ഗ്രസ് പാർട്ടിയുടെ ഘടന തന്നെ നിലനിൽക്കുന്നത്.

Readers Comment

Add a Comment