Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:04 pm
  • 20th April, 2024
  • Overcast Clouds
34.82°C32.62°C
  • Humidity: 61 %
  • Wind: 3.64 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച സംഭവിച്ചുവെന്ന പരാതി പരിശോധിച്ച രണ്ടംഗ കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും, കെ.ജെ തോമസുമാണ് അമ്പലപ്പുഴയിലെ വീഴ്‌ച പരിശോധിച്ചത്.സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരെയാണ് പരാതി ഉയർന്നത്. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമമുണ്ടായി, പ്രചചരണത്തിൽ സജീവമായില്ല, തെരഞ്ഞെടുപ്പ് ഫണ്ട് നൽകിയില്ല തുടങ്ങിയ ഗുരതരമായ പരാതികളാണ് സുധാകരനെതിരെ ഉയർന്നിരിക്കുന്നത്. ആലപ്പുഴ ജില്ല കമ്മറ്റിയിലെത്തി രണ്ടംഗ കമ്മിഷൻ സുധാകരനടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.തെളിവെടുപ്പിൽ ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും സുധാകരനെതിരെ മൊഴി നൽകിയതും ഗൗരവതരമാണ്. കമ്മിഷൻ റിപ്പോർട്ടിൽ സുധാകരനെതിരെ ഗുരതരമായ പരാമർശം ഉണ്ടെന്നാണ് സൂചന. കമ്മിഷൻറെ അന്തിമ നിഗമനവും സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനവും നിർണായകമാണ്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ സമർപ്പിക്കുന്ന റിപ്പോർട്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സമിതിയും പരിശോധിക്കും. തുടർന്നാകും സിപിഎം അന്തിമ തീരുമാനമെടുക്കുക.

Readers Comment

Add a Comment