Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിപക്ഷം ദുർബലമാണെന്ന വിമർശനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ല. പ്രതികരിക്കേണ്ട വിഷയങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നുണ്ട്. എല്ലാ ദിവസവും നിയമസഭയിൽ ബഹളം വയ്ക്കലല്ല നിയമസഭ പ്രവർത്തനമെന്നും മുട്ടിൽ മരം മുറി ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നും വി.ഡി സതീശൻ പ്രതികരിച്ചു.ഹൈക്കമാൻഡിൽ പരാതി നൽകിയതിനെക്കുറിച്ച് അറിയില്ല. തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. സാമ്പ്രദായിക ശൈലിയിൽ നിന്നു മാറിയുള്ള പ്രവർത്തനമായിരിക്കും പ്രതിപക്ഷം നടത്തുകയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നാണ് നേതാക്കളിൽ പലരും ആവശ്യപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടെങ്കിൽ അവർക്ക് അതിനുളള അവകാശമുണ്ടെന്നും വി.ഡി.സതീശൻ പ്രതികരിച്ചു. കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ ഏർപെടുത്തിയ കൊവിസ് നിയന്ത്രണം അശാസ്ത്രീയമാണ്. ഏഴ് ദിവസവും തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാകണം. സമ്പൂർണ അടച്ചിടൽ അല്ല പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ അപ്രായോഗികമാണ്. പൊലീസിന് ടാർജറ്റ് നൽകി പിഴ ഈടാക്കുകയാണ്.ജനങ്ങളോടുള്ള ക്രൂരതയാണ്. ജീവിതവും ഉപജീവന മാർഗവും നിലനിർത്തി കൊവിഡിനെ പ്രതിരോധിക്കണം. കൊവിഡ് ഉണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Readers Comment

Add a Comment