Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:33 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർക്കിടക വാവ് ബലിതർപ്പണത്തിനായി സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കണമെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ്. ഓഗസ്റ്റ് 8ന് ആണ് കർക്കിടക വാവ് ദിവസം. കർക്കിടക വാവ് എന്നത് ഹൈന്ദവ സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ്. അന്നത്തെ ദിവസം തിരക്കില്ലാതെ ബലിതർപ്പണം നടത്തുന്നതിന് വേണ്ട സാഹചര്യം സർക്കാർ ഒരുക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു.നേരത്തെ ഉണ്ടായിരുന്ന വാരാന്ത്യ ലോക്ക്ഡൗൺ സർക്കാർ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ശനിയും ഞായറും ഉണ്ടായിരുന്ന ലോക്ക്ഡൗൺ ഞായറാഴ്ചത്തേക്ക് മാത്രമായി ചുരുക്കി. അതേസമയം സ്വാതന്ത്ര്യ ദിനത്തിലും ഓണത്തിനും ലോക്ക്ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്.

Readers Comment

Add a Comment