Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ബാങ്ക് ഉദ്യോഗസ്ഥർ സ്ഥിരമായി വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു എന്നും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വരുമോ എന്ന ഭയം കൊണ്ടാണ് യുവാക്കൾ ആത്മഹത്യ ചെയ്തത് എന്നും തിരുവഞ്ചൂർ പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻറെ ആരോപണങ്ങൾ അടിസ്ഥാന വിരുദ്ധമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏഴുമാസം മുമ്പാണ് യുവാക്കൾക്ക് ബാങ്ക് നോട്ടീസ് നൽകിയത്. തിരിച്ചടവ് മുടങ്ങിയാൽ സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.എന്നാൽ ബാങ്ക് നടപടി സ്വീകരിച്ചിട്ടില്ല. ബാങ്ക് മാനേജർ നേരിട്ട് വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. മരണത്തിന് കാരണമായത് ഇതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. പൊലീസ് പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി കണ്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
23.71°C








