Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാർലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.'ഇരുസഭകളിലേയും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണ്. പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞ വ്യക്തി തന്റെ പ്രവര്‍ത്തനത്തില്‍ പശ്ചാത്തപിക്കുന്നില്ല' ഇന്ന് രാവിലെ ചേര്‍ന്ന ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.പെഗാസസുമായി ബന്ധപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന തട്ടിയെടുത്ത തൃണമൂല്‍ എംപി സാന്തനു സെന്നിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.പാര്‍ലമെന്റില്‍ 12 ബില്ലുകള്‍ ശരാശരി ഏഴ് മിനിറ്റുകള്‍ മാത്രമെടുത്താണ് പാസാക്കിയെടുത്തതെന്നും സാലഡ് തയ്യാറാക്കുന്നത് പോലെയാണോ നിയമം പാസാക്കുന്നതെന്നും ഒബ്രിയന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Readers Comment

Add a Comment