Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്പലപ്പുഴയിലെ പ്രവർത്തനവീഴ്ച അന്വേഷിക്കുന്ന സിപിഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ് ഇന്നു നടക്കും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നുമാണ് മൊഴിയെടുക്കുക. കഴിഞ്ഞയാഴ്ച ആലപ്പുഴയിലെത്തിയ അന്വേഷണ കമ്മീഷന് മുന്നിൽ മുൻമന്ത്രി ജി സുധാകരനെതിരെ പരാതി പ്രളയം ഉയർന്നിരുന്നു. ഇന്നത്തോടെ കമ്മീഷന്റെ തെളിവെടുപ്പ് അവസാനിക്കും.

നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്. ജി സുധാകരൻ തെരഞ്ഞെടുപ്പിൽ ഉൾവലിഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സമ്മേളനങ്ങൾ അടുത്തുനിൽക്കെ കമ്മീഷൻ വേഗത്തിൽ സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിചേക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

Readers Comment

Add a Comment