Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാൻ നോക്കണ്ടെന്ന് എംഎൽഎ ഷാഫി പറമ്പിൽ. ഷാഫിക്കെതിരെ ഒരു വിഭാഗം സംഘടനയിൽ രംഗത്തെത്തിയതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കാൻ നോക്കണ്ട. തെറ്റുകൾ സംഭവിച്ചെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും. ഇപ്പോൾ ഒറ്റക്കെട്ടായി സംഘടന ശക്തിപ്പെടുത്തുകയാണ് വേണ്ടത്’- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ഷാഫി പറഞ്ഞു.അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ വേണ്ടി ഹൈക്കമാൻഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫി പറമ്പിലാണെന്നാണ് യൂത്ത് കോൺഗ്രസിൽ ഉയരുന്ന വിമർശനം. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരിൽ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റുവാൻ സംഘടന അറിയാതെ ഷാഫി പറമ്പിൽ ഹൈക്കമാൻഡിന് സ്വകാര്യമായി സന്ദേശം കൈമാറിയെന്നും ഇത് ഗുരുതരമായ തെറ്റാണെന്നുമാണ് യോഗത്തിൽ ആരോപണം ഉയർന്നു.യൂത്ത് കോൺഗ്രസിന് പാർട്ട് ടൈം പ്രസിഡന്റല്ല, മുഴുവൻ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാന നേതാക്കൾ വിളിച്ചാൽ പോലും ഫോൺ എടുക്കാൻ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറിയെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.  വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാൻ കഴിയാത്തത് കൊണ്ടാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Readers Comment

Add a Comment