Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്നും ആവശ്യപ്പെടുമെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കൊവിഡ് മൂലമുള്ള ഈ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എം പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനം പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ല. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി സഭയെ അറിയിച്ചു
22.56°C








