Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ബാങ്കിൽ നടന്ന തട്ടിപ്പ് സിപിഎം നേതാക്കളുടെ അറിവോടെയാണ്. ഈ സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ബാങ്ക് തട്ടിപ്പിലെ പണമാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ.ബിന്ദുവിൻറെ പ്രചരണത്തിനടക്കം ഈ പണമാണ് ഉപയോഗിച്ചത്. തട്ടിപ്പ് നടത്തിയ പ്രതികളിൽ പലരും രാജ്യം വിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാനില്ല. അതിന് കേന്ദ്ര ഏജൻസികൾ തന്നെ വരണമെന്നും ഈ വിഷയം ഉന്നയിച്ച് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
23.01°C








