Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:07 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായ കോൺഗ്രസ് നേതാവ് വിടി ബൽറാം. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും അതിനൊപ്പം ഒരു കുറ്റകൃത്യവും കൂടിയാണെന്ന് ബൽറാം പ്രതികരിച്ചു. പീഡനം സംബന്ധിച്ചുളള പരാതി ലഭിച്ചിട്ടും പോലീസ് എഫ്‌ഐആർ പോലും ഇട്ടില്ല എന്നത് ഗൗരവമായിട്ടുളള വിഷയമാണെന്ന് ബൽറാം പറഞ്ഞു. ''ലോക്കൽ സ്‌റ്റേഷനിലും അതിന് ശേഷം എസ്പിക്കും പരാതി കൊടുത്തിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്നത് ഗുരുതരമായിട്ടുളള വീഴ്ചയാണ്. അപ്പോൾ തന്നെ അതിൽ രാഷ്ട്രീയ സമ്മർദ്ദമുളളതായി സംശയിക്കേണ്ടി വരും. ആ സംശയത്തെ ബലപ്പെടുത്തുന്ന തരത്തിലുളള ടെലഫോൺ സംഭാഷണം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്''. മന്ത്രി ഇതുവരെ ആ സംഭാഷണം തന്റെതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ബൽറാം ചൂണ്ടിക്കാട്ടി.

നിയമവാഴ്ചയെ അട്ടിമറിക്കാനുളള ആഹ്വാനമാണ് മന്ത്രി നൽകുന്നത് എന്നത് ആ ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ആ കേസ് ഒതുക്കി തീർക്കണം എന്ന് ഇരയുടെ പിതാവിനോട് പറയുന്നത് അങ്ങേയറ്റം ക്രൂരതയാണ്. മന്ത്രി ചെയ്തിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം അതിനൊപ്പം ഒരു കുറ്റകൃത്യവും കൂടിയാണ്. ഇത്തരമൊരു കേസ് അട്ടിമറിക്കാൻ മന്ത്രി കൂട്ട് നിൽക്കുന്നു എന്നതൊരു ഗുരുതരമായിട്ടുളള പ്രശ്‌നമാണ്. അത് കൊണ്ട് മന്ത്രിക്ക് ധാർമികമായി ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല''. ''സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാരിന്റെ സമീപനം ഗൗരവമായി കാണേണ്ടതാണ്. സർക്കാരിന്റെ ഭാഗമായിട്ടുളള ഒരു മന്ത്രി തന്നെ ഇരയ്ക്ക് ഒപ്പം നിൽക്കാതെ വേട്ടക്കാർക്ക് വേണ്ടി നിൽക്കുന്നു. അവർക്ക് എതിരെയുളള പരാതി പിൻവലിപ്പിക്കാനായി ഇടപെടുന്നു. അത് ഒരു നിസാര ഇടപെടലുമല്ല. സമ്മർദ്ദം തന്നെയാണ്. ഭീഷണിയുടെ സ്വരം തന്നെയാണ് മന്ത്രിയുടെ സംഭാഷണത്തിലുളളത്. എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും നല്ല നിലയ്ക്ക് തീർക്കണം എന്നും ആജ്ഞാ സ്വരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. അതാണ് ഗൗരവമായിട്ടുളള വിഷയം. പോലീസ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുളളത് ഒരു സ്വാഭാവിക നീതി നിർവ്വഹണത്തിന്റെ രീതിയിൽ അല്ല. ഒരു മാസത്തിലേറെ ആയിട്ടും 'നോക്കാം' എന്നുളള മറുപടി അല്ലാതെ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരിടപെടലുമുണ്ടായിട്ടില്ല'
'കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തത് എന്നുളള മന്ത്രിയുടെ വിശദീകരണം വിശ്വാസത്തിലെടുക്കാനാവില്ല. ഈ വിഷയം നേരത്തെ അറിയാം എന്ന് മന്ത്രി തന്നെ ആ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നുണ്ട്. അപ്പോൾ വിഷയവും അതിന്റെ ഗൗരവ സ്വഭാവവും അദ്ദേഹത്തിന് അറിയാം. എന്നിട്ടും അദ്ദേഹം പരാതി പിൻവലിപ്പിക്കാനാണ് നോക്കുന്നത്. അത് ഗുരുതരമായ കാര്യമാണ്. ആ നിലയ്ക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹത ഇല്ലെന്നും വിടി ബൽറാം  പ്രതികരിച്ചു.

Readers Comment

Add a Comment