Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:39 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് തൃശ്ശൂർ പൊലീസ് ക്ലബിൽ ഹാജരാവുക. ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രൻ നേരത്തെ അന്വേഷണം സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അന്ന് ബിജെപി ഭാരവാഹി യോഗം കാരണം സുരേന്ദ്രൻ ഹാജരായിരുന്നില്ല.

കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും സുരേന്ദ്രൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേൽ ബിജെപി നേതാക്കൾക്കെതിരെ മൊഴി നൽകാൻ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ജുഡീഷ്യൽ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment