Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:39 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തെരഞ്ഞെടുപ്പിന് ശേഷം പത്തനംതിട്ടയിൽ വീണാ ജോർജും സിപിഎമ്മും തമ്മിൽ ഭിന്നത രൂക്ഷം.നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചുവെന്ന് വീണ ജോര്‍ജ് ആരോപിച്ചിരുന്നു.പ്രചരണത്തിന് ഇറങ്ങുന്നതില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ മാറി നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് എ വിജയരാഘവന്‍ പത്തനംതിട്ടയില്‍ എത്തിയാണ് പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അന്ന് പരിഹരിച്ച പ്രശ്‌നങ്ങള്‍ വീണ ജോര്‍ജ് മന്ത്രിയായതിന് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച നഗരസഭ മാര്‍ക്കറ്റ് വനീകരണം വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ഹുസൈനെ അറിയിക്കാതെ എത്തിയതാണ് പുതിയ തര്‍ക്കത്തിന്കാരണം..എംഎല്‍എയുടെ ആസ്തി വികസന ഫണ്ടായ ഒരു കോടി ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിക്കുന്നത്. സിപിഐയുടെ കൗണ്‍സിലര്‍ സുമേഷ് ബാബുവും ഘടകക്ഷികളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാനെ മന്ത്രി സന്ദര്‍ശിക്കുന്ന വിവരം അറിയിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നഗരസഭ ഭരണം എസ്ഡിപിയുടെ പിന്തുണയോടെയാണ് നടക്കുന്നത്. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ സംഘടനക്കകത്തുണ്ട്. അടുത്ത ദിവസം വിആര്‍ ജോണ്‍സണ്‍ കൗണ്‍സിലര്‍ സോഷ്യല്‍ മീഡിയയിലൂടെ എസ്ഡിപിഐക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Readers Comment

Add a Comment