Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കിറ്റെക്‌സും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിറ്റെക്‌സ് പോകുന്നതിന് പിന്നിലെ യഥാർത്ഥ കാരണമന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വകുപ്പ് പരിശോധന ആരുടെ പരാതിയില്‍ ആയിരുന്നുവെന്ന് വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാതിയുടെ ഭാഗമായല്ല കിറ്റെക്‌സ് വിട്ടുപോയത്. പല കമ്പനികള്‍ക്കും എതിരെ പരിസ്ഥിതി വിഷയത്തില്‍ പരാതി നല്‍കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.3500 കോടിയുടെ നിക്ഷേപം ആണ് കിറ്റെക്‌സ് കേരളത്തില്‍ നിന്ന് പിന്‍വലിക്കുന്നത്. 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കും എന്ന് കമ്പനി പറഞ്ഞാല്‍ മറുപടി പറയേണ്ടത് സര്‍ക്കാരാണ്. ആരാണ് മറുപടി പറഞ്ഞത്. ആരും പറഞ്ഞില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
23.14°C








