Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്‌ച പരിശോധിക്കാൻ സിപിഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുണ്ടായ വീഴ്‌ചകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചുവെന്നാണ് സൂചന. ഇതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയമിക്കും.വെള്ളിയാഴ്‌ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രത്യേക ചർച്ച നടന്നതായാണ് വിവരം. അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്‌ച വന്നതായി ആലപ്പുഴ ജില്ലാ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

ജി.സുധാകരൻറെ ഭാഗത്തു നിന്നും മോശമായ ഇടപെടലുണ്ടായെന്നായിരുന്നു ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ട്. ഇത് പരിഗണിച്ച സംസ്ഥന സെക്രട്ടറിയേറ്റ് വീഴ്‌ചയുണ്ടായെന്ന് വ്യക്തമാക്കിയെങ്കിലും ജി.സുധാകരൻറെ പേര് പരാമർശിക്കാതെയാണ് അവലോകന റിപ്പോർട്ട് തയാറാക്കിയത്. ജി.സുധാകരൻ വെള്ളിയാഴ്‌ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അന്വേഷണം ഏത് രീതിയിലെന്ന് ഇന്ന് തീരുമാനം ഉണ്ടാകും. ഇതുകൂടാതെ ഘടകകക്ഷികൾ പരാതി ഉന്നയിച്ച പാല, കൽപ്പറ്റ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും അന്വേഷണം നടത്താൻ സംസ്ഥാന സമിതിയിൽ ധാരണയായിട്ടുണ്ട്.

Readers Comment

Add a Comment