Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോസ്.കെ.മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് കേരളാ കോൺഗ്രസ് നേതാവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ്. സി.പി.എം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും കെ.എം മാണിയെയും അപമാനിക്കുകയാണെന്നും എം. പി ജോസഫ് പറഞ്ഞു. കെ.എം മാണി അഴിമതിക്കാരനാണെന്ന് പിണറായി സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞതോടു കൂടി സി.പി.എമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും എം.പി ജോസഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടണമോ ?
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.കേരള കോൺഗ്രസ്‌ പ്രവർത്തകരും യുഡിഫിലെ ഓരോ പ്രവർത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങൾ നൽകി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തിൽ എത്തിച്ച സിപിഎം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർക്കു കെ.എം മണിയോടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളിൽ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാൻ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തിൽ, പ്രത്യേകിച്ച് കോട്ടയത്ത് വളരാൻ CPM സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ.മാണിയെ പാലായിൽ നിർത്തി അവർ പിന്നിൽ നിന്ന് കുത്തി.ആയതിനാൽ ശ്രീ ജോസ് K മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മൺമറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയായ കെണിയിൽ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേർന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം.

എന്ന് സ്നേഹത്തോടെ,

M.P ജോസഫ് IAS (മുൻ)

Readers Comment

Add a Comment