Forecast Weather using OpenWeatherMap with PHP

Kerala

  • Friday 4:09 am
  • 19th April, 2024
  • Overcast Clouds
25.68°C25.68°C
  • Humidity: 94 %
  • Wind: 0.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. പത്താം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുന്നത്. വിശദമായി കേൾക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി വിശദമായി വാദം അവതരിപ്പിക്കാൻ അടുത്ത ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച ഇഡിയ്ക്കും അനുമതി നൽകി.തി നൽകി.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കി ബിനീഷിൻറെ അഭിഭാഷകൻ വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. നേരത്തെ, ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബർ മുതൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് റിമാൻഡിൽ കഴിയുന്നത്. ക്യാൻസർ ബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടിയേരി കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.

Readers Comment

Add a Comment