Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുരുക്കിലായി ആർഎസ്എസ്. എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിനും ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്കും പണം നൽകിയത് ആർഎസ്എസ് അറിവോടെയെന്ന് സുരേന്ദ്രൻ പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. കെ. സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷററായ പ്രസീത അഴീക്കോടും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ആർഎസ്എസ് അറിവോടെയാണ് പണം കൈമാറുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കുന്നത്.ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്നും പണം ഏർപ്പാട് ചെയ്തത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം. ഗണേഷെന്നും കെ സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നു.സ്ഥാനാർഥിയാകാൻ സുരേന്ദ്രൻ സി.കെ ജാനുവിന് കോഴ നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സി.കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പ്രസീത നേരത്തെ പുറത്തുവിട്ടിരുന്നു. സ്ഥാനാർഥിയാകാൻ കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാനുവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
24.57°C








