Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:05 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെപിസിസി രാഷ്‌ട്രീയകാര്യസമിതി യോഗം ഇന്ന് (ജൂൺ 23 ബുധൻ) ചേരും. കെ.സുധാകരൻ കെപിസിസി പ്രസിഡൻറായ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗമാണ്. വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തിൻറെ പ്രധാന പരഗണന വിഷയം കെപിസിസി, ഡിസിസി പുനഃസംഘടനയാണ്. പുനഃസംഘടനയുടെ മാനദണ്ഡം സമിതി ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്ളത്.ഗ്രൂപ്പ് വീതം വയ്പ്പ് ഉണ്ടാകുമ്പോൾ കമ്മറ്റികൾ ജംബോ കമ്മറ്റികളാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. ഡിസിസി പ്രസിഡൻറുമാരുൾപ്പെടെ സമഗ്രമായ അഴിച്ചു പണിയാണ് കെ.സുധാകരൻറെ നിലപാട്. ഇതിൽ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായമാണ് നിർണായകം. മുട്ടിൽ മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണൻ വിവാദത്തിൽ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും.

Readers Comment

Add a Comment