Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരനെ നിശ്ചയിച്ചതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി സംസ്ഥാന കോൺഗ്രസ്. മുഴുവൻ ഡിസിസികളും ബ്ലോക്ക്, മണ്ഡലം, കോൺഗ്രസ് കമ്മിറ്റികളും അഴിച്ചു പണിയും. ബൂത്ത് തല കമ്മിറ്റികൾക്കു പകരം പ്രവർത്തനം വാർഡ് തല കമ്മിറ്റികളിലേക്ക് മാറും.
ഇടക്കാലത്ത് മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും വിഭജിച്ച് രണ്ടു കമ്മിറ്റികളാക്കിയെങ്കിലും അതു കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന വിലയിരുത്തലുണ്ട്. ബ്ലോക്ക് കമ്മിറ്റികൾക്കു പകരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിക്കുന്നതും സജീവ പരിഗണനയിലാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ ചുരുക്കം ചിലതൊഴിച്ച് മറ്റെല്ലാം നിർജീവമായിരുന്നു എന്ന വിലിയിരുത്തലാണ് പൊതുവെയുള്ളത്.14 ഡി.സി.സി പ്രസിഡൻറുമാരിൽ തൃശൂർ, പാലക്കാട്, ഡി.സി.സി പ്രസിഡൻറുമാർ എം.പിമാരാണ്. എറണാകുളം ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എയുമാണ്. എന്നാൽ എറണാകുളം ഡി.സി.സി പ്രസിഡൻറിൻറെ കാര്യത്തിൽ കാര്യമായ പരാതികളില്ല. എങ്കിലും പുതിയ പ്രസിഡൻറിനു കീഴിൽ എല്ലാറ്റിനും പുതുമ വേണമെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നു വരുന്നത്. നേതാക്കളെ തെരഞ്ഞെടുക്കുന്നത് യോഗ്യത കണക്കിലെടുത്തായിരിക്കണം എന്നതാണ് സുധാകരൻറെ ലൈൻ.കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ നിർജീവമായ ഡി.സി.സി പ്രവർത്തനമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാക്കിയതെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. ഡി.സി.സി പ്രസിഡൻറുമാരിൽ ബഹു ഭൂരിപക്ഷവും തങ്ങൾക്ക് മത്സരിക്കാൻ പറ്റിയ മണ്ഡലങ്ങൾ കണ്ടുവച്ച് അവിടെ ചുറ്റിപറ്റി മാത്രം പ്രവർത്തനം ഒതുക്കിയെന്ന വിലയിരുത്തലുമുണ്ട്.ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടി ശക്തിപ്പെടുത്താൻ ശേഷിയുള്ള പുതുമുഖങ്ങളും പരിചയ സമ്പന്നരുമടങ്ങിയ ഊർജ്ജസ്വല നേതൃത്വത്തെ കൊണ്ടുവരാനാണ് സുധാകരൻറെ നീക്കം. ഗ്രൂപ്പു നേതാക്കളെ കുത്തി നിറച്ചുള്ള ജംബോ കമ്മിറ്റികൾക്ക് സുധാകരൻ പൂർണമായി എതിരാണ്. പക്ഷേ ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്കിടയിൽ ഇത് പ്രാവർത്തികമാക്കുക എന്നതു തന്നെയാണ് സുധാകരനു മുന്നിലുള്ള വെല്ലുവിളിയും.രണ്ടു വർഷത്തിലധികം സമയം കഴിഞ്ഞപ്പോഴാണ് ഗ്രൂപ്പ് മാനേജർമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചുള്ള ഭാരവാഹികളെ നിയമിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞത്. അതേ നില തുടരാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈക്കമാൻഡ് അനുവദിക്കുമെന്ന് കരുതാൻ വഴിയില്ല. അങ്ങനെയെങ്കിൽ സംസ്ഥാന കോൺഗ്രസിൽ ഒരു പുതിയ അധ്യായത്തിനു തുടക്കമിടാൻ സുധാകരനു കഴിഞ്ഞേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
23.67°C








