Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ധന വില വർധനവിൽ പ്രതിപക്ഷം നിയമസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കർ. നൂറ് കടന്ന് പെട്രോൾ വിലയും നൂറിനോട് അടുക്കുന്ന ഡീസൽ വിലയും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും എൻ.ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.ഇന്ധനവില വർധിക്കുന്നത് ഗുരുതരസ്ഥിതിയാണ് .എന്നാൽ കേരളത്തിൻറെ നിലവിലെ സാഹചര്യത്തിൽ നികുതി കുറയ്‌ക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ മറുപടി പറഞ്ഞു. എക്‌സൈസ് നികുതിയും ഇന്ധന നികുതിയുമാണ് സംസ്ഥാനത്തെ നിലവിലെ വരുമാനം. ഇന്ധന നികുതി ജിഎസ്‌ടിക്ക് വിട്ടുകൊടുക്കുന്നത് സംസ്ഥാനത്തിൻറെ വരുമാനത്തെ സാരമായി ബാധിക്കും. നിലവിൽ ലഭിക്കേണ്ട ജിഎസ്‌ടി വിഹിതം പോലും കൃത്യമായി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.ഇന്ധനവില നിയന്ത്രണം കമ്പനികൾക്ക് വിട്ടുകൊടുക്കുന്നതിൽ അനുകൂല നിലപാടെടുത്തവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ അധിക നികുതി ഈടാക്കുന്നുണ്ടെന്നും അതേസമയം കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.ജനത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആരോപിച്ചു. നികുതി ഭീകരതയാണ് ഇന്ന് നടക്കുന്നത്. ഇന്ധന നികുതി ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വില കൂടുമ്പോൾ വരുമാനവും കൂടുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. ഈ ദുരിത കാലത്ത് ജനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ സബ്‌സിഡിയെങ്കിലും അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഇന്ധന വില വർധിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുറ്റക്കാരാണ്. മോദിയെന്ന് പറയാൻ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ പോലെ പേടിയില്ലെന്നും രാജാവിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരല്ല യുഡിഎഫെന്നുമായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ച എൻ. ഷംസുദ്ദീൻറെ മറുപടി. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി.
23.67°C








