Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:57 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുതക്കും  ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള 49 കലാ-സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കടുത്ത  ഫാസിസ്റ്റ്  മനോഭാവമാണ്പ്രധാനമന്ത്രിയുടേത്.ഭിന്നാഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നവരെ ആക്രമിക്കുകയും കേസെടുത്ത് ജയിലിലടക്കുവാനുമുള്ള നീക്കം ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്.കത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്ത നടപടി കേന്ദ്ര സർക്കാരിന്റേയും പ്രധാനമന്ത്രിയുടേയും രാഷ്ട്രീയ വേട്ടയാടലിന്റെ തെളിവാണ്. കേസെടുത്തതിനെതിരെ എഐവൈഎഫ് നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയച്ച് പ്രതിഷേധിക്കുമെന്ന് എ ഐ വൈ എഫ് നേതാക്കൾ അറിയിച്ചു.

Readers Comment

Add a Comment