Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:48 pm
  • 9th August, 2026
  • Overcast Clouds
23.14°C23.14°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപ്പണകേസിലെ പരാതിക്കാരൻ ധർമരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും അന്വേഷണ സംഘത്തിന് മൊഴി നൽകി. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ധർമരാജനെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പ് സാമഗ്രികൾ കൊണ്ടുവരാനുള്ള ചുമതല ധർമരാജന് ഉണ്ടായിരുന്നു. എന്നാൽ കുഴൽപ്പണത്തെ കുറിച്ച് അറിയില്ലെന്നാണ് ദിപിനും ലബീഷും മൊഴി നൽകിയത്.

ഫോൺ വിളികൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കും സംഘടനാപരമായ കാര്യങ്ങൾക്കും വേണ്ടി മാത്രമാണ് ധർമരാജനെ വിളിച്ചതെന്നാണ് സെക്രട്ടറിയും ഡ്രൈവറും നൽകിയ മൊഴി.ധർമരാജന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂരിൽ ഇയാൾ എത്തിയത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായിട്ടല്ല.

Readers Comment

Add a Comment