Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ഈ മാസം നാലിന് വൈകീട്ട് 3.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതി വിതരണത്തിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ന്യൂനപക്ഷ സംവരണത്തിനുള്ള അനുപാതത്തിലാണ് ഹൈക്കോടതി ഭേദഗതി ആവശ്യപ്പെട്ടത്.80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ മുന്നോട്ടുപോയിരുന്നത്. ഈ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
23.71°C








