Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:54 pm
  • 9th August, 2026
  • Light Rain
24.56°C24.56°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ലക്ഷദ്വീപിൽ വളരെ സമാധാനപ്രിയരായി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നതെന്ന് മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കശ്മീർ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടു വന്നപ്പോൾ ആരും ഓർത്തില്ല, ഒറ്റവെട്ടിന് കശ്മീർ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. അവർക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവർക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘ്പരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവർ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.

Readers Comment

Add a Comment